തിരുവനന്തപുരം : ഐശ്വര്യ കേരള യാത്രയുടെ വൻ സ്വീകാര്യത പുത്തൻ ഉണർവാണ് യു.ഡി.എഫിന് നൽകിയത്. ആത്മവിശ്വാസത്തോടെ നിയമസഭാ തെരഞ്ഞടുപ്പിനെ നേരിടാൻ ഇതോടെ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷവും യു.ഡി.എഫിന് അനുകൂലമാകുകയാണ്.
തദേശ തെരഞ്ഞടുപ്പിലെ നേരിയ മുൻതൂക്കം തങ്ങൾക്ക് ആനുകൂലമാകുമെന്ന കണക്കുകൂട്ടലായിരുന്നു ഇടതു മുന്നണി. എന്നാൽ ജനുവരി 31 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കാസർഗോഡ് നിന്നും ആരംഭിച്ച ഐശ്വര്യ കേരള യാത്ര കണ്ണൂർ ജില്ലയിൽ പ്രവേശിച്ചതോടെ കേരള രാഷ്ട്രീയത്തിന്‍റെ ഗതിവിഗതികളിൽ മാറ്റം കണ്ടുതുടങ്ങി. രാഷ്ട്രീയ കേരളം യു.ഡി.എഫ് പക്ഷത്തേക്ക് ചാഞ്ഞുതുടങ്ങി. കണ്ണൂരിലെ സി.പി.എം പാർട്ടി ഗ്രാമങ്ങളിൽ യാത്രയ്ക്ക് ലഭിച്ച പിന്തുണ സി.പി.എം കേന്ദ്രങ്ങളെ പോലും അമ്പരിപ്പിച്ചു.
വോട്ടിന് വേണ്ടി സി.പി.എം വർഗീയത പ്രചരിപ്പിക്കുന്നു എന്ന് യു.ഡി.എഫിന്‍റെ ആരോപണം ശരിയാണെന്ന് പൊതുജനത്തിന് ബോധ്യപ്പെട്ടു. സി.പി എം – ബി.ജെ.പി അന്തർധാര സജീവമാണെന്നും കേരളത്തിന് ബോധ്യമായി. ശബരിമല വിഷയത്തിൽ പ്രതികരിച്ച സി.പി.എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ വൈരുദ്ധ്യാത്മിക ദൗതിക വാദം ഉയർത്തി സംസാരിച്ചത് സംഘ പരിവാറിന്‍റെ ഭാഷയിലാണ്. ഇക്കാര്യങ്ങളിൽ സി.പി.എമ്മിന്‍റെ രാഷ്ട്രീയ ദുഷ്ടലാക്കും ജനം തിരിച്ചറിഞ്ഞു.