ഐശ്വര്യ കേരളയാത്രയ്ക്ക് ആവേശോജ്ജ്വല സ്വീകരണം

Jaihind News Bureau
Sunday, February 7, 2021

സംശുദ്ധം സദ്ഭരണം എന്ന മുദ്രവാക്യമുയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് പാലക്കാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആവേശ്വജല സ്വീകരണം. ജില്ലയുടെ വടക്കേ അതിർത്തിയായ തൃത്താല കുമരനെല്ലൂരിൽ വെച്ച് ഡിസിസി പ്രസിഡന്‍റ്‌ വി. കെ ശ്രീകണ്ഠൻ എംപി, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ, വി. ടി ബൽറാം എംഎൽഎ, മഹിളാ കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്, യുഡിഎഫ് ജില്ലാ ചെയർമാൻ കളത്തിൽ അബ്ദുള്ള, കൺവീനർ പി. ബാലഗോപാൽ, കെപിസിസി ഭാരവാഹികൾ എന്നിവർ പ്രതിപക്ഷനേതാവിന് ആദ്യ സ്വീകരണം നൽകി.

തുടർന്ന് ജില്ലയിലെ കൂറ്റനാട്, പട്ടാമ്പി, ചെർപ്പുളശ്ശേരി, ശ്രീകൃഷ്ണപുരം എന്നിവടങ്ങളിൽ പര്യടനം നടത്തി.

രാത്രിയോടെ മണ്ണാർക്കാട് ടൗണിൽ ആദ്യ ദിവസത്തെ പര്യടനം സമാപിച്ചു.