കോൾ – ഇന്‍റർനെറ്റ് നിരക്കുകൾ കുത്തനെ കൂട്ടി മൊബൈൽ സേവന ദാതാക്കൾ; പുതിയ നിരക്കുകൾ നാളെ മുതൽ

Jaihind News Bureau
Sunday, December 1, 2019

ജിയോ ഉൾപ്പെടെ രാജ്യത്തെ മൊബൈൽ സേവന ദാതാക്കൾ കോൾ – ഇന്‍റർനെറ്റ് നിരക്കുകൾ കുത്തനെ കൂട്ടി.  42 ശതമാനമാണ് നിരക്ക് വർധന. പുതിയ നിരക്കുകൾ നാളെ മുതൽ നിലവിൽ വരും.

കഴിഞ്ഞ നാല് വർഷത്തിനിടെയുണ്ടായ വലിയ നിരക്ക് വർധനവാണിത്. സേവനങ്ങൾക്ക് 42 ശതമാനം വർധനവാണ് ഈടാക്കുക. നിരക്കിന് പുറമെ മറ്റ് ദാതാക്കളിലേക്കുള്ള കോളുകൾക്ക് വൊഡാഫോൺ – ഐഡിയ- ജിയോ എന്നി സേവന ദാതാക്കൾ മിനിട്ടിന് 6 പൈസ വീതം ഈടാക്കും. 2,28,84,365 ദിവസങ്ങൾ ദൈർഘ്യമുള്ള അൺലിമിറ്റഡ് ഡാറ്റ പ്ലാനുകൾ അവതരിപ്പിക്കുമെന്ന് ടെലികോം ഓപ്പറേറ്റർ അറിയിച്ചു. എയർടെല്ലും റിലയൻസ് ജിയോയും നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സെപ്തംബർ 30 വരെയുള്ള കണക്ക് പ്രകാരം ഐഡിയക്ക് 50,921 കോടി രൂപയും എയർടെല്ലിന് 23,045 കോടിയുമാണ് നഷ്ടം. വിഷയത്തിൽ ട്രായ് ഇടപെടില്ലെന്നാണ് റിപ്പോർട്ടുകൾ.

നിലവിലത്തെ സാഹചര്യത്തിൽ ഇടപെടൽ ഉണ്ടായാൽ ടെലികോം കന്പനികളുടെ പ്രവർത്തനത്തെ ബാധിക്കുന്ന ആശങ്ക ട്രായിക്കുണ്ട്