തിരുവനന്തപുരത്ത് എയർഗണ്‍ ഉപയോഗിച്ച് വെടിവെപ്പ്; സ്ത്രീക്ക് പരുക്ക്

Jaihind Webdesk
Sunday, July 28, 2024

 

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ എയർഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ യുവതിക്ക്
വെടിയേറ്റു. തിരുവനന്തപുരം വഞ്ചിയൂർ ചെമ്പകശേരി സ്വദേശി ഷിനിയെയാണ് മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ ആക്രമിച്ചത്. എൻആര്‍എച്ച്എം ജീവനക്കാരിയായ ഷിനിക്ക് വലുതു കൈക്ക് ആണ് പരുക്കേറ്റത്. ആമസോണിൽ നിന്നുള്ള കൊറിയർ നൽകാനെന്ന പേരിലാണ് മുഖംമൂടി ധരിച്ച് അക്രമി എത്തിയത്. ഷിനിയുടെ പിതാവ് പാർസല്‍ വാങ്ങാൻ ശ്രമിച്ചെങ്കിലും അക്രമി പാര്‍സൽ നൽകിയില്ല. ഷിനി ഇറങ്ങി വന്നപ്പോൾ കൈയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.