ദീപാവലിയ്ക്ക് പിന്നാലെ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം

Jaihind Webdesk
Friday, November 5, 2021

Delhi-Air-Pollution

ദീപാവലിയ്ക്ക് പിന്നാലെ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം. ചിലയിടങ്ങളിൽ മലിനീകരണ തോത് ആയിരത്തിനു മുകളിൽ എത്തി. ചൊവ്വ , ബുധൻ ദിവസങ്ങളിൽ 400 ൽ ആയിരുന്ന മലിനീകരണമാണ് ദീപാവലി കഴിഞ്ഞതോടെ വലിയ രീതിയിൽ കൂടിയത്.

661 ആണ് നിലവിലെ വായു മലിനീകരണ തോത്. ചിലയിടങ്ങളിൽ മലിനീകരണ തോത് ആയിരത്തിനു മുകളിൽ എത്തി. അന്തരീക്ഷ വായുവിലെ മാലിന്യ തോത് 500 ന് മുകളിൽ എത്തുന്നത് ഏറ്റവും അപകടകരമായ സ്ഥിതിയാണ് ഉണ്ടാക്കുക. മനുഷ്യർക്ക് ശ്വസന യോഗ്യമായ നിലവാര സൂചിക 200 വരെയാണ്. ഉത്തർപ്രദേശ്, ഹരിയാന അതിർത്തിയിലും സ്ഥിതി മോശം ആണ്. മലിനീകരണം രൂക്ഷമായതോടെ റോഡുകളിലെ കാഴ്ച്ച ദൂരപരിധിയും കുറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യതലസ്ഥാനത്ത് വായുവിന്‍റെ ഗുണനിലവാര സൂചിക 300ന് മുകളിലായിരുന്നു. അതിന് ശേഷമാണ് ഏറ്റവും അപകടാവസ്ഥയായ 600 ന് മുകളിൽ ഇപ്പോൾ എത്തിയിരിക്കുന്നത്.

കൊവിഡ് വ്യാപനത്തിനു ശേഷം ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുനതിനിടെ യുള്ള മലിനീകരണം ഗുരുതര ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. കൊവിഡ് അനന്തര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരെയാണ് മലീനീകരണം ഏറെ അലട്ടുന്നത്