യാത്രക്കാരെ ദുരിതത്തിലാക്കി ഇന്നും കണ്ണൂരിൽ കൂടുതൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി. ഇതുവരെ 4 സർവീസുകളാണ് റദ്ദാക്കിയത്. അവസാന നിമിഷമാണ് 4.20 ന്റെ ഷാർജ വിമാനം റദാക്കിയത്. പിന്നാലെ കടുത്ത പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തി. ജീവനക്കാരുടെ സമരത്തെ തുടർന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിൽ നിന്ന് കൂടുതൽ വിമാനങ്ങൾ റദ്ദാക്കിയത്. ഷാർജ, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഇന്ന് ജോലിക്കെത്തേണ്ടവരും വിസ കാലാവധി തീരുന്നവരും ഇതോടെ പെരുവഴിയിലായി. തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പുർ, കണ്ണൂർ വിമാനത്താവളങ്ങളിലും നിരവധി യാത്രക്കാർ ഇന്ന് രാവിലെ മുതൽ കുടുങ്ങി.