ഇന്ത്യയിലേക്ക് പറക്കാന്‍ യാത്രക്കാര്‍ കുത്തനെ കുറഞ്ഞു ; ബാഗേജ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്

Jaihind News Bureau
Thursday, September 24, 2020

ദുബായ് : എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം, ഇന്ത്യയിലേക്കുള്ള ബാഗേജ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു. അഞ്ച് കിലോ ഗ്രാമിന് 75 ദിര്‍ഹവും 10 കിലോയ്ക്ക് 150 ദിര്‍ഹവുമാണ് നല്‍കേണ്ടത്. നേരത്തെ ഇത് യഥാക്രമം 100, 200 ദിര്‍ഹമായിരുന്നു. 25 കിലോ ബാഗേജും ഏഴു കിലോ ഹാന്‍ഡ് ബാഗേജും സൗജന്യമായി കൊണ്ടുപോകാനാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അനുവദിക്കുന്നത്. അതേസമയം, ഇന്ത്യയിലേക്ക് വിമാന യാത്രക്കാര്‍ കുറഞ്ഞത് മൂലമാണ് ഈ നിരക്ക് ഇളവ് പ്രഖ്യാപിച്ചതെന്ന് അറിയുന്നു.