കോണ്‍ഗ്രസ് ആസ്ഥാനത്ത് വിപുലമായ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍

രാജ്യത്തിന്റെ 73ാം സ്വാതന്ത്ര ദിനം എഐസിസി ആസ്ഥാനത്ത് വര്‍ണ്ണാഭമായി ആഘോഷിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ദേശിയ പതാക ഉയര്‍ത്തി. രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ്, കെ.സി. വേണുപോല്‍ അടക്കമുള്ള നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു ആഘോഷങ്ങള്‍.
രാജ്യത്തിന്റെ 73 ആമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് വിപുലമായ ഒരുക്കങ്ങളാണ് എഐസിസി ആസ്ഥാനത്ത് നടത്തിയത്. പത്ത് മണിയോട് കൂടി എ ഐ സി സി ആസ്ഥാനത്ത് എത്തിയ സോണിയ ഗാന്ധി തുടര്‍ന്ന് ദേശീയ പതാക ഉയര്‍ത്തി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാഹുല്‍ ഗാന്ധി ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തില്‍ ആയിരുന്നു സോണിയ ഗാന്ധി പതാക ഉയര്‍ത്തിയത്. വളരെ സന്തോഷകരമായ ദിവസമാണ് ഇന്നെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. രാജ്യം വളരെ സങ്കീര്‍ണതകള്‍ നിറഞ്ഞ കാലഘട്ടത്തില്‍ കൂടി കടന്നുപോകുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയഗാന്ധി എത്തിയത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പതാക ഉയര്‍ത്തിയ ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത സോണിയാഗാന്ധി അവിടെയെത്തിയ കുട്ടികള്‍ക്കും മറ്റും മധുരങ്ങള്‍ വിതരണം ചെയ്ത ശേഷമാണ് എഐസിസി ആസ്ഥാനത്തു നിന്നും മടങ്ങിയത് . പുതിയ അധ്യക്ഷയായി സ്ഥാനമേറ്റ അതിനുശേഷമുള്ള സോണിയ ഗാന്ധിയുടെ ആദ്യ ആദ്യ പാര്‍ട്ടി പരിപാടി കൂടി ആയിരുന്നു ഇന്ന് നടന്നത്. വരും ദിവസങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തി കൊണ്ട് മുന്നോട്ടു പോകുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സോണിയാഗാന്ധി ഏകോപിപ്പിക്കും.

Comments (0)
Add Comment