കേരളത്തിന്‍റെ ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിന് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരണം. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ കെപിസിസി പ്രസിഡന്‍റ് എം.എം ഹസ്സൻ, കെപിസിസി വൈസ് പ്രസിഡന്‍റ് ശരത്ചന്ദ്രപ്രസാദ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ.പി അനിൽ കുമാർ, മണക്കാട് സുരേഷ്, തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ എന്നിവർ ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.