എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ യുഎഇയിലേക്ക് ; ‘സമകാലീന ഇന്ത്യയും പ്രവാസവും’ പ്രഭാഷണ പരമ്പര മാര്‍ച്ച് അഞ്ചിന് ഷാര്‍ജയില്‍ കെ.സി ഉദ്ഘാടനം ചെയ്യും

Thursday, March 2, 2023

ദുബായ് : എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി യുഎഇ സന്ദര്‍ശിക്കും. ഇതോടനുബന്ധിച്ച് , മാര്‍ച്ച് അഞ്ചാം തീയതി ഞായറാഴ്ച രാത്രി ഏഴരയ്ക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ‘സമകാലീന ഇന്ത്യയും പ്രവാസവും’ എന്ന വിഷയത്തിൽ ഇൻകാസ് യു എ ഇ കേന്ദ്ര കമ്മിറ്റി നടത്തുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനവും പ്രഥമ പ്രഭാഷണവും കെ.സി. വേണുഗോപാൽ നിർവഹിക്കും.

പ്രവാസ ലോകത്തെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും പരിപാടി പങ്കെടുത്ത് വിജയിപ്പിക്കുമെന്ന്, ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റി അറിയിച്ചു. ഭാരത് ജോഡോ യാത്രയുടെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ റായ്പൂരിലെ പ്‌ളീനറി സമ്മേളനത്തിന്റെയും വന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ച വ്യക്തിത്വമാണ് എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അതിനാല്‍ തന്നെ, യുഎഇ പരിപാടി വൻ വിജയമാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഇന്‍കാസ് യുഎഇ ടീം.

യോഗത്തില്‍ ഇൻകാസ് ആക്ടിങ് പ്രസിഡണ്ട് ടി എ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മഹാദേവന്‍ വാഴശ്ശേരില്‍ , മുഹമ്മദ് ജാബിര്‍ , ടി യേശുശീലന്‍ , അഡ്വക്കേറ്റ് ടി കെ ഹാഷിക് , എന്‍ പി രാമചന്ദ്രന്‍ , അബ്ദുല്‍ മനാഫ് , ബിജു എബ്രഹാം , സഞ്ജു പിള്ള , ഗീ വര്‍ഗീസ് , അശോക് കുമാർ‍ , നാസര്‍ അല്‍ദാന , ഫൈസല്‍ തഹാനി , സന്തോഷ് പയ്യന്നൂര്‍ , ബി എ നാസര്‍ , അഷ്റഫ് കരുനാഗപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.