മീണ സർക്കാരിന്‍റെ ഏജന്‍റായി  പ്രവർത്തിക്കുന്നു ; ഇരട്ടവോട്ടില്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി എഐസിസി

Jaihind News Bureau
Friday, March 26, 2021

 

ന്യൂഡല്‍ഹി : വോട്ടര്‍പട്ടിക ക്രമക്കേടില്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി എഐസിസി. ക്രമക്കേട് ഒരാഴ്ചയ്ക്കകം  പരിഹരിക്കണം. ഉദ്യോഗസ്ഥര്‍ക്കെതിര നടപടിവേണമെന്നും എഐസിസി ആവശ്യപ്പെട്ടു. കള്ളവോട്ടുകാർക്കെതിരെ ക്രിമിനൽ നടപടിയെടുക്കണം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സർക്കാരിന്‍റെ ഏജന്‍റായി  പ്രവർത്തിക്കുന്നുവെന്നും എഐസിസി വിമർശിച്ചു.  സിഇഒയുടേത് മുടന്തൻ ന്യായങ്ങളെന്നും വക്താവ് രണ്‍ദീപ് സിങ് സുർജേവാല കുറ്റപ്പെടുത്തി.