പ്രകടനപത്രിക അവതരിപ്പിച്ചതിന് ശേഷം ഒരു ചോദ്യത്തിന് പോലും മറുപടി പറയാന്‍ നിക്കാതെ ‘മുങ്ങിയ’ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍.
‘കോണ്‍ഗ്രസ് പ്രകടനപത്രിക അവതരിപ്പിച്ചതിന് ശേഷം ഞങ്ങള്‍ വിശദമായ ഒരു ചോദ്യോത്തരവേളയാണ് നടത്തിയത്.
എന്നാല്‍ ബി.ജെ.പി നേതാക്കള്‍ പ്രകടനപത്രിക അവതരിപ്പിച്ചതിന് ശേഷം ഒരു ചോദ്യത്തിനുപോലും മറുപടി പറയാന്‍ നില്‍ക്കാതെ പെട്ടെന്നുതന്നെ അവരുടെ വീടുകളിലെത്തുകയാണുണ്ടായത്.
അഞ്ച് വര്‍ഷത്തെ അവരുടെ ഭരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവര്‍ക്ക് മറുപടിയില്ലേ? ‘ – അഹമ്മദ് പട്ടേല്‍ പരിഹസിച്ചു.
ബി.ജെ.പിയുടെ ഈ നിഷേധാത്മക നിലപാടിന് മെയ് 23ന് തക്ക മറുപടി ലഭിക്കും. ജനം അവരെ ഭരണത്തില്‍ നിന്ന് വലിച്ചു താഴെയിറക്കുമെന്നും അഹമ്മദ് പട്ടേല്‍ ട്വിറ്ററില്‍ കുറിച്ചു.
ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും പ്രകടനപത്രിക തമ്മിലുള്ള വ്യത്യാസം അതിന്റെ കവർ പേജിൽനിന്നുതന്നെ മനസിലാക്കാമെന്നും അഹമ്മദ് പട്ടേൽ പറഞ്ഞു. കോൺഗ്രസിന്റെ പ്രകടന പത്രികയുടെ കവർ പേജിൽ ജനക്കൂട്ടത്തെ കാണിക്കുമ്പോൾ ബി.ജെ.പിയുടെ പ്രകടനപത്രികയിൽ ഒരേ ഒരാൾ മാത്രമാണെന്നും പട്ടേൽ കൂട്ടിച്ചേർത്തു.