കള്ളനോട്ട് കേസിൽ ആലപ്പുഴയില്‍ കൃഷി ഓഫീസര്‍ അറസ്റ്റില്‍; പിന്നില്‍ വന്‍ ശൃംഖല?

Jaihind Webdesk
Thursday, March 9, 2023

ആലപ്പുഴ: കള്ളനോട്ട് കേസിൽ കൃഷി ഓഫീസര്‍ അറസ്റ്റില്‍. ആലപ്പുഴ എടത്വയിലെ കൃഷി ഓഫീസര്‍ എം ജിഷമോളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവരെ അറസ്റ്റു ചെയ്തത്. കോണ‍്‍വെന്‍റ്  സ്ക്വയറിലെ ഫെഡറല്‍ ബാങ്കില്‍ ഒരാള്‍ കൊണ്ടു വന്ന 500 രൂപയുടെ നോട്ട് കണ്ട് സംശയം തോന്നിയ മാനേജര്‍ പരിശോധച്ചതിലാണ്  തട്ടിപ്പ് പുറത്ത് വന്നത്. അന്വേഷണത്തില്‍ ജിഷമോളുടെ വീട്ടിലെ ജോലിക്കാരന്‍ വ്യാപാരി ഇയാള്‍ക്ക് നല്‍കിയ നോട്ടുകളാണെന്ന് ഇതെന്ന് കണ്ടെത്തി. തുടര്‍ന്ന് ജിഷ മോളുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് കൂടുതല്‍ കള്ളനോട്ടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് അറസ്റ്റു ചെയ്തു.

വലിയ കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണ് ജിഷയെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റ് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

അതേസമയം കള്ളനോട്ടു കേസില്‍ കൃഷി ഓഫീസറായ ജിഷമോളെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.