തിരുവനന്തപുരം: മുഖ്യമന്ത്രിയോട് മൈക്കുകളുടെ പിണക്കം തീരുന്നില്ല. ഇന്ന് കോവളത്ത് വേദിയില്‍ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന് മൈക്ക് പ്രശ്‌നം നേരിടേണ്ടി വന്നു. സിപിഎം കോവളം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം, സിപിഎം നിര്‍മിച്ച 11 വീടുകളുടെ താക്കോല്‍ദാനം എന്നിവ കൈമാറുന്ന ചടങ്ങിലാണ് മൈക്കിന് പ്രശ്‌നമുണ്ടായത്. പ്രസംഗം തുടങ്ങാനെത്തിയപ്പോഴായിരുന്നു മൈക്കിന്റെ ഉയരക്കൂടുതല്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. ഉടന്‍ തന്നെ മുഖ്യമന്ത്രി മൈക്ക് ഓപ്പറേറ്റമാരെ വേദിയിലേക്ക് വിളിക്കുകയായിരുന്നു. ഓപ്പറേറ്റര്‍ സ്റ്റേജിലെത്തി പ്രശ്‌നം പരിഹരിച്ചു. അതിന് ശേഷമായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്.
ഇതിന് മുന്‍പും പല വേദികളില്‍ വെച്ചും മൈക്ക് പ്രശ്‌നം വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. മൈക്ക് ഫൗള്‍ ചെയ്തതിന് മൈക്ക് ഓപ്പറേറ്റര്‍ക്കെതിരെ കേരള പൊലീസ് കേസെടുക്കുന്ന സ്ഥിതിവിശേഷവും ഉണ്ടായിരുന്നു. നേരത്തെ
മൈക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. മൈക്ക് വിവാദം മോശം പ്രതിഛായ ഉണ്ടാക്കിയെന്നായിരുന്നു പ്രധാന വിമര്‍ശനം.