എംഎൽഎ സ്ഥാനം രാജി വെച്ച് പി. വി അൻവർ; രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറി

Jaihind Webdesk
Monday, January 13, 2025

 

തിരുവനന്തപുരം: വലിയ കോളിളക്കങ്ങള്‍ക്കുശേഷം നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ രാജിവെച്ചു.  രാവിലെ സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവർ രാജി സമർപ്പിച്ചിരിക്കുന്നത്. എംഎൽഎ സ്ഥാനത്തു നിന്നുള്ള അയോ​ഗ്യതാ നീക്കം മുൻകൂട്ടി കണ്ടാണ് അൻവറിന്‍റെ രാജി.