രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക അക്കൗണ്ടിനും ലോക്ക്; മോദി സർക്കാരിന് കീഴടങ്ങി ട്വിറ്റർ

Jaihind Webdesk
Thursday, August 12, 2021

 

ന്യൂഡല്‍ഹി : രാഹുൽ ഗാന്ധിക്ക് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൌണ്ടിനും മറ്റ് നേതാക്കളുടെയും അക്കൗണ്ടുക്കള്‍ക്ക് വിലക്ക് ഏർപ്പെടുത്തി ട്വിറ്റർ. മോദി സർക്കാരിന് കീഴ്പ്പെട്ടുകൊണ്ടുള്ള പ്രതികാര നടപടികള്‍ക്ക് മുന്നില്‍ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം അവസാനിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി അഞ്ച് ദിവസം മുമ്പ് രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റര്‍ ലോക്ക് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് പങ്കുവെച്ച കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക അക്കൗണ്ടിനും ട്വിറ്റർ താഴിട്ടത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ, നേതാക്കളായ രണ്‍ദീപ് സുര്‍ജേവാല, അജയ് മാക്കൻ, സുഷ്മിത ദേവ്, മാണിക്കം ടാഗോര്‍ തുടങ്ങിയവരുടെ അക്കൗണ്ടിനും വിലക്ക് ഏർപ്പെടുത്തി. അഞ്ച് ദിവസം പിന്നിട്ടിട്ടും രാഹുൽ ഗാന്ധിയുടെ അക്കൗണ്ടിനുള്ള ലോക്ക് തുടരുകയാണ്.