ഖത്തറില്‍ നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം കൊടും ശൈത്യം

JAIHIND TV MIDDLE EAST BUREAU
Sunday, January 23, 2022

ദോഹ : ഖത്തറില്‍ തണുത്തുവിറയ്ക്കുന്ന ശൈത്യമാണെന്ന് കാലാസ്ഥാ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതോടെ വാരാന്ത്യം തണുത്തു വിറച്ചാണ് കടന്നു പോയത്. ഖത്തറില്‍ കഴിഞ്ഞ ദിവസം ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി.

ശക്തമായ കാറ്റും ചില സമയങ്ങളില്‍ ഇടിയോടു കൂടിയ മഴയുമായാണ് തണുപ്പക്കാലം കടന്ന് പോകുന്നത്. അതേസമയം നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യത്ത് ഇത്രയും ശക്തമായ തണുപ്പ് അനുഭവപ്പെടുന്നത്.