മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സൂപ്രണ്ട് ഡോ. ബി.എസ്. സുനില്‍കുമാറിന് മാറ്റം. പുതിയ സൂപ്രണ്ടായി ഡോ. സി.ജി. ജയചന്ദ്രന്‍ ചുമതലയേറ്റു. താല്‍പര്യമില്ലെന്ന് അറിയിച്ച് സുനില്‍കുമാര്‍ നേരത്തെ കത്ത് നല്‍കിയിരുന്നു. ഗവേഷണ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് അദ്ദേഹത്തെ മാറ്റിയതെന്ന് ഉത്തരവില്‍ പറയുന്നു.
സൂപ്രണ്ടായിരുന്നപ്പോള്‍ ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്ന് സുനില്‍കുമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഡോ. ഹാരിസുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജില്‍ ഉയര്‍ന്ന വിവാദങ്ങളാണ് സൂപ്രണ്ട് സ്ഥാനം ഒഴിയാനുള്ള തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. ഡോ. ഹാരിസിനെതിരെ സൂപ്രണ്ടും പ്രിന്‍സിപ്പലും നടത്തിയ വാര്‍ത്താസമ്മേളനത്തിലെ ഫോണ്‍വിളികള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.