കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ വെച്ച് ക്രൂരമര്‍ദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്ത് വിവാഹിതനായി. കുന്നംകുളം പുതുശ്ശേരി സ്വദേശിയായ തൃഷ്ണയാണ് വധു. 5 വര്‍ഷത്തെ പ്രണയം സാഫല്യമായിരിക്കുകയാണ് ഗുരുവായൂര്‍ അമ്പലനടയില്‍. ബന്ധുക്കളും സുഹൃത്തുക്കളും തൃശൂര്‍ മുന്‍ എംപി ടി.എന്‍ പ്രതാപന്‍, തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് പ്രിയപ്പെട്ട സുജിത്തിനും തൃഷ്ണയ്ക്കും എല്ലാ മംഗളാശംസകളും നേരുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ ആശംസിച്ചു.