ഭര്‍ത്താവിനെ കൊന്നെന്ന് പോലീസ് തല്ലി പറയിപ്പിച്ചത്; നൗഷാദ് തിരോധാന കേസിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അഫ്സാന

Jaihind Webdesk
Sunday, July 30, 2023

പത്തനംതിട്ട: നൗഷാദ് തിരോധാന കേസിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അഫ്സാന. പോലീസ് ക്രൂരമായി മർദ്ധിച്ചെന്നും വനിതാ പോലീസ് ഉൾപ്പെടെയായിരുന്നു മർദ്ദനമെന്നും അഫ്സാന പറഞ്ഞു. പെപ്പർസ്പ്രേ തനിക്ക് നേരെ പോലീസ് ഉപയോഗിച്ചു. ക്രൂര മർദ്ദനത്തെ തുടർന്നാണ് നൗഷാദിനെ കൊലപ്പെടുത്തിയതെന്ന് മൊഴി നൽകിയതെന്നും പോലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നൗഷാദിന്‍റെ ഭാര്യ അഫ്സാന പറയുന്നു.

നൗഷദ് നാട് വിട്ടതിന്‍റെ കാരണം അറിയില്ല. വനിതാ പോലീസും മർദ്ദിച്ചു. മുളക് സ്പ്രേ തനിക്ക് നേരെ ഉപയോഗിച്ചു. മർദ്ദനം സഹിക്കവയ്യാതെയാണ് നൗഷാദിനെ കൊലപ്പെടുത്തി എന്ന് സമ്മതിച്ചത് എന്നാണ് അഫ്സാന പറയുന്നത്.
അഫ്സാനയുടെ വെളിപ്പെടുത്തൽ പോലീസിനെതിരെ ഗുരുതരമായ ആരോപണമാണ് ഉയർത്തുന്നത്. 2021 ൽ നൗഷാദിനെ കാണാതായ കേസ് രജിസ്റ്റർ ചെയ്തിട്ടും പോലീസ് അന്വേഷണം കാര്യമായി നടന്നില്ല എന്ന് വേണം കരുതാൻ.

അഫ്സാന പോലീസിനെതിരെ പറയുന്ന കാര്യങ്ങൾ ശരിയാണങ്കിൽ നമ്മുടെ പോലീസ് സംവിധാനത്തിന്റെ അപചയം വ്യക്ത്യമാക്കുന്ന കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്. മർദനമേറ്റതിനാലാണ് കുറ്റം സമ്മതിച്ചത് എന്നതിനാലാണ് മൊഴികൾ അഫ്സാന പലതവണ മാറ്റി പറഞ്ഞത് എന്നും കരുതാം. കൃത്യമായ അന്വേഷണം നടത്താതെ ഇവർ താമസിച്ച വാടകവീടിന്‍റെ തറകളും പറമ്പും കുഴിച്ച് ഉപയോഗ ശൂന്യമാക്കിയതിനെതിരെ വീട്ടുടമയും നഷ്ടപരിഹാരമാവശ്യപ്പെട്ടിട്ടുണ്ട്.
അഫ്സാനയുടെ വെളിപ്പെടുത്തൽ പോലീസിന്റെ വലിയ കൃത്യവിലോപത്തിനേയും.
ഇടത് ഭരണത്തിൽ കുത്തഴിഞ്ഞ ആദ്യന്തര വകുപ്പിന്‍റെ പ്രവർത്തനവും വ്യക്തമാക്കുകയാണ്.