കണ്ണൂർ ജില്ലയിലും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് യോഗം

Jaihind Webdesk
Monday, August 1, 2022

കണ്ണൂർ ജില്ലയിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാർ പഞ്ചായത്തിലെ കൊളക്കാട്ടെ ഫാമിൽ ആണ് രോഗം കണ്ടെത്തിയത്. ഇന്നലെ വരെ ചത്തത് 14 പന്നികൾ. സ്ഥിതിഗതികള്‍ ചർച്ച ചെയ്യാൻ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. ആരോഗ്യ വിദഗ്ധരും ജനപ്രതിനിധികളും ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും.