അഫ്ഗാനിസ്ഥാനിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഭീകരാക്രമണ ഭീഷണിയെ തുടർന്ന് 144,146 ദേശീയ അന്തർദേശീയ നിരീക്ഷകരെയാണ് സുരക്ഷയായി വിന്യസിച്ചു. രാവിലെ 7 മണിക്ക് തന്നെ പോളിംഗ് ആരംഭിച്ചു. വൈകിട്ട് 3 വരെയാണ്. നവംബർ 7നാണ് ഫല പ്രഖാപനം.
തുടർച്ചയായ യുദ്ധങ്ങളിലും, ഭീകരാക്രമണത്തിലും തകർന്ന രാജ്യത്തുടനീളം രക്തരൂക്ഷിതമായ രണ്ട് മാസത്തെ പ്രചാരണത്തിനൊടുവിലാണ് ജനം ഇന്ന് വിധി എഴുതുന്നത്. 16 സ്ഥാനാർത്ഥികളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. 5,371 കേന്ദ്രങ്ങളിൽ 445 പോളിംഗ് സെന്ററുകൾ സുരക്ഷാ ഭീഷിയെ തുടർന്ന് തിരഞ്ഞെടുപ്പ് ദിവസം അടച്ചിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. വോട്ടർമാർക്ക് വോട്ട് രേഖപെടുത്താൻ സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി. 144,146 ദേശീയ അന്തർദേശീയ നിരീക്ഷകരെയാണ് സുരക്ഷയായി വിന്യസിച്ചിരിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി 9.6 ദശലക്ഷം പേർ വോട്ട് രേഖപ്പെടുത്താൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് സുതാര്യമായി നടക്കുമെന്ന് വെള്ളിയാഴ്ച കാബൂളിൽ വാർത്താസമ്മേളനത്തിൽ കമ്മീഷൻ പൊതുജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. രാവിലെ 7 മുതൽ വൈകുന്നേരം 3 മണിവരെയാണ് വോട്ടെടുപ്പ്.
നവംബർ 7ന് ഫല പ്രഖാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നേരത്തെ ജനതയുടെ അവകാശങ്ങൾ തടയാൻ താലിബാൻ ഭീകരരെ അനുവധിക്കിലെന്ന് കരസേനാ മേധാവി ജനറൽ ബിസ്മില്ല വാസിരി പ്രതികരിച്ചിരുന്നു. നിങ്ങൾ അഫ്ഗാനികളാണെങ്കിൽ, അഫ്ഗാൻ പൗരന്മാരെ വോട്ടുചെയ്യാൻ അനുവദിക്കണമെന്നും, സർക്കാരുമായി സമാധാന ചർച്ചകൾ നടത്താമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഭീകരാക്രമണ ഭീഷണിയെ തുടർന്ന് സമാധാനം പുനഃസ്ഥാപ്പിക്കാൻ അമേരിക്ക താലിബാനുമായി നിരന്തരം ചർച്ച നടത്തിയിരുന്നു. ദോഹയിൽ ഉണ്ടായ ബോംബാക്രമണത്തിൽ 14 അഫ്ഗാൻ പൗരന്മാരും ഒരു യുഎസ് സൈനികനും കൊല്ലപ്പെട്ടിരുന്നു. വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശക്തമായി പ്രതികരിച്ചു. ആക്രമണത്തെത്തുടർന്ന് ചർച്ചക്കുള്ള സാധ്യതകൾ അവസാനിച്ചുവെന്നും ട്രംപ് അറിയിച്ചു.
അഫ്ഗാൻ തെരഞ്ഞെടുപ്പിന് 20 ദിവസം മുമ്പ് ട്വിറ്ററിലായിരുന്നു പ്രതികരണം. 2014 ലാണ് അഫ്ഗാനിസ്ഥാനിൽ അവസാന പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.