കോട്ടയം ഡിസിസി സെക്രട്ടറി അഡ്വ.എൻ.എസ് ഹരിശ്ചന്ദ്രൻ (52) അന്തരിച്ചു.

Jaihind Webdesk
Thursday, May 6, 2021

കോൺഗ്രസ് നേതാവും കോട്ടയം നഗരസഭാ മുൻ കൗൺസിലറുമായ കോട്ടയം ഡിസിസി സെക്രട്ടറിയുമായ അഡ്വ.എൻ.എസ് ഹരിശ്ചന്ദ്രൻ (52) അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം രാവിലെ 11.15 ഓടെ ആണ് മരണത്തിന് കീഴടങ്ങിയത്.

ന്യൂമോണിയയെ തുടർന്ന് ഹൃദയാഘാതമുണ്ടായ ഇദ്ദേഹത്തെ ഇന്നലെ രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെ എസ് യുവിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് വന്ന ഹരിശ്ചന്ദ്രൻ കോട്ടയം നഗരത്തിലെ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെല്ലാം സജീവമായിരുന്നു.