ഓടിക്കൊണ്ടിരുന്ന ലോറിക്ക് മുകളില്‍ കയറി യുവാവിന്റെ സാഹസിക യാത്ര. മലപ്പുറം എടപ്പാള്‍-കുറ്റിപ്പുറം റോഡില്‍ ആണ് സംഭവം. ലോറിക്ക് മുകളില്‍ ഇരുന്ന് അപകടം ഉണ്ടാവും വിധം യുവാവ് സാഹസിക യാത്ര നടത്തുകയായിരുന്നു.
സാഹസികയാത്രയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മറ്റൊരു വാഹനത്തിലെ യാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങളില്‍ യുവാവ് ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ മുകളില്‍ അപകടകരമായ രീതിയില്‍ ഇരിക്കുന്നത് കാണാം. പിന്നീട് ലോറി മുന്നോട്ട് പോകുമ്പോള്‍, യുവാവ് മുകളില്‍ നിന്ന് ഡ്രൈവര്‍ ക്യാബിനിലേക്ക് ഇറങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.