ആഡംബര കാറുകളിൽ സാഹസിക യാത്ര; വിദ്യാര്‍ത്ഥികളുടെ അതിരുവിട്ട ഓണാഘോഷത്തില്‍ കേസെടുത്ത് എംവിഡി

 

കോഴിക്കോട്: ഫാറൂഖ് കോളേജിൽ ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളുടെ സാഹസിക വാഹന യാത്രയ്ക്കെതിരെ കേസെടുത്ത് മോട്ടോർ വാഹനവകുപ്പ്. വാഹന ഉടമകൾക്ക് നോട്ടീസ് നൽകി. വാഹനത്തിന്‍റെ മുകളിലും ഡോറിലുമായാണ് വിദ്യാർത്ഥികൾ റോഡിലൂടെ യാത്ര നടത്തിയത്.

ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് സംഭവം ഉണ്ടായത്. സാഹസിക യാത്രയിൽ ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്നു. കൂടാതെ റോഡിലൂടെ യാത്ര ചെയ്യുന്ന മറ്റു യാത്രക്കാർക്ക് അസൗകര്യം ഉണ്ടാക്കുന്ന തരത്തിലായിരുന്നു വിദ്യാർത്ഥികളുടെ യാത്ര. നാട്ടുകാർ തന്നെയാണ് വിദ്യാർത്ഥികളുടെ ഈ സാഹസിക യാത്ര ചിത്രീകരിച്ചത്.

Comments (0)
Add Comment