കോണ്‍ഗ്രസ് നിയമ സഹായസമിതി ചെയര്‍മാനായി അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ നാളെ ചുമതലയേല്‍ക്കും

Jaihind Webdesk
Monday, April 18, 2022

തിരുവനന്തപുരം: കേരള പ്രദേശ് കോണ്‍ഗ്രസ് നിയമ സഹായ സമിതി ചെയര്‍മാനായി അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ ഏപ്രില്‍ 19 ന് വൈകുന്നേരം 3.30 ന് ചുമതലയേല്‍ക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു.

കെപിസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രചരണ സമിതി ചെയര്‍മാന്‍ കെ മുരളീധരന്‍ എംപി തുടങ്ങിയവര്‍ പങ്കെടുക്കും. രാഷ്ട്രീയ കേസുകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിയമ സഹായം ഉറപ്പുവരുത്താന്‍ കെപിസിസി പ്രസിഡന്റ് മുന്‍കൈയെടുത്താണ് നിയമ സഹായ സമിതിക്ക് രൂപം നല്‍കിയത്.