വിവാദ കേസുകളിലെ വാദങ്ങളിലൂടെ ശ്രദ്ധേയനായ ക്രിമിനല്‍ അഭിഭാഷകന്‍ ബിജു ആന്റണി എന്ന ബി എ ആളൂര്‍ അന്തരിച്ചു. കിഡ്‌നി സംബന്ധമായ അസുഖത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആയിരുന്നു അന്ത്യം. നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയ്ക്കു വേണ്ടിയും, ഇലന്തൂര്‍ നരബലി കേസ്, ഗോവിന്ദച്ചാമി പ്രതിയായ കേസ്, പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി കൊലക്കേസ് എന്നിവയില്‍ പ്രതിഭാഗത്തിന് വേണ്ടിയും ഹാജരായ അഭിഭാഷകനായിരുന്നു ആളൂര്‍.
കുറേക്കാലമായി അസുഖബാധിതനായിരുന്നു. തൃശൂര്‍ സ്വദേശിയാണ് അഡ്വ. ബി എ ആളൂര്‍