സംസ്ഥാനത്തെ വോട്ടേഴ്സ് ലിസ്റ്റിലെ തിരിമറി സംബന്ധിച്ച് ചീഫ് ഇലക്ഷന് ഓഫിസര്‍ക്ക് പരാതി നല്‍കിയതായി യു ഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. ഡല്‍ഹിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനെ കാണുവാന്‍ അനുമതിതേടിയെങ്കിലും നിഷേധാത്മകമായ മറുപടിയാണുണ്ടായത്. അനുമതി നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ചട്ടുകമായാണ് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പെരുമാറുന്നതെന്നും അടൂര്‍ പ്രകാശ് കുറ്റപ്പെടുത്തി.
ഒരു ലക്ഷത്തി അറുപത്തോരായിരം കള്ളവോട്ടുകള്‍ ആറ്റിങ്ങലില്‍ ഉണ്ടായിരുന്നു. അത്തരത്തില്‍ അപാകത നിറഞ്ഞ വോട്ടേഴ്സ് ലിസ്റ്റുമായി വരുന്ന തിരഞ്ഞെടുപ്പിലും മുന്നോട്ടു പോകുവാന്‍ യുഡിഎഫ് അനുവദിക്കില്ല. ബീഹാറില്‍ ബിജെപി നടത്തുന്ന വോട്ട് അട്ടിമറി പോലെ കേരളത്തില്‍ സിപിഎമ്മും അട്ടിമറി നടത്തുന്നു. സിപിഎമ്മിന് വേണ്ടി ഉദ്യോഗസ്ഥര്‍ ഈ വോട്ട് കച്ചവടത്തിന് കൂട്ടുനില്‍ക്കുകയാണെന്നും അടൂര്‍ പ്രകാശ് കുറ്റപ്പെടുത്തി.
കേരളത്തില്‍ വോട്ടര്‍ പട്ടികയില്‍ വലിയ അപാകത നിലനില്ക്കുന്നു. അപാകത നിറഞ്ഞ വോട്ടര്‍ പട്ടികയുടെ പിന്‍ബലത്തിലാണ് സിപിഎമ്മിന് കേരളത്തില്‍ തുടര്‍ഭരണം ലഭിച്ചതെന്നും അടൂര്‍ പ്രകാശ് കുറ്റപ്പെടുത്തി. ബി ജെ പി – സിപിഎം കൂട്ടുകെട്ടിലാണ് കേരളത്തില്‍ വോട്ടേഴ്സ് ലിസ്റ്റില്‍ ക്രമക്കേട് നടത്തുന്നത്. സുതാര്യമായ വോട്ട ഴ്സ് ലിസ്റ്റ് ആണ് തിരഞ്ഞെടുപ്പിനായി ഉണ്ടാക്കേണ്ടത്. ആധാറുമായി വോട്ടേഴ്സ് ലിസ്റ്റ് ലിങ്ക് ചെയ്താല്‍ അപാകതയ്ക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.