രാഷ്ട്രീയഎതിരാളികളെ കൂടി കോണ്‍ഗ്രസ്സിന് അനുകൂലമായി ചിന്തിക്കുവാനും, പ്രവര്‍ത്തിക്കുവാനും, ഫാസിസ്റ്റ് വിരുദ്ധ നിലപാടുകളിലൂടെ ജനാധിപത്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുവാനും സംസ്‌കാരസാഹിതിയ്ക്ക് കഴിയണമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി. അഭിപ്രായപ്പെട്ടു.കോഴഞ്ചേരി ചരല്‍കുന്നില്‍ കഴിഞ്ഞ മൂന്നു ദിനങ്ങളിലായി സാംസ്‌കാരിക സാഹിതി സംഘടിപ്പിച്ച ക്യാമ്പിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അടൂര്‍ പ്രകാശ്.
ഭരണകൂടത്തിന് മംഗളപത്രം എഴുതുന്നവര്‍ മാത്രമാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്ന ധാരണ അല്‍പത്തരമാണെന്നും വിമര്‍ശിക്കുന്നവരാണ് സാമൂഹിക പ്രതിബദ്ധതയുള്ള സാംസ്‌കാരിക പ്രവര്‍ത്തകരെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. സാംസ്‌ക്കാരിക സാഹിതിചെയര്‍മാര്‍ C.R മഹേഷ് MLA അദ്ധ്യക്ഷത വഹിച്ചു..