ശബരിമലയിലെ ആചാര ലംഘനത്തിനും സ്വര്‍ണ്ണ കൊള്ളയ്ക്കുമെതിരെ അടൂര്‍ പ്രകാശ് എം പി നയിക്കുന്ന വിശ്വാസ സംരക്ഷണ ജാഥയ്ക്ക് റാന്നിയില്‍ അവേശ്വജ്ജലമായ വരവേല്‍പ്പ്. ശബരിമലയിലെ ആചാരലംഘനത്തിനും സ്വര്‍ണ്ണ കൊള്ളയ്ക്കുമെതിരെ വിശ്വാസ സമൂഹവും പാര്‍ട്ടി പ്രവര്‍ത്തകരും ഒന്നായി കൈകോര്‍ത്താണ് റാന്നിയില്‍ യാത്രയ്ക്ക് ‘വന്‍ വരവേല്‍പ്പൊരുക്കിയത്
ശബരിമലയില്‍ ഉള്ളതെല്ലാം കൃത്യമായി കടത്തുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎമ്മും സര്‍ക്കാരും വാസുവിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കി നിയമിച്ചതെന്ന് അടൂര്‍ പ്രകാശ് എം പി ആരോപിച്ചു. വാസുവിന്റെ ഗവേഷണമാണ് ശബരിമലയില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭക്തലക്ഷങ്ങള്‍ എത്തുന്ന ശബരിമലയെ പോലും കൊള്ളയടിക്കുന്ന നിലയിലേക്ക് ഈ സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്ന് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എംഎല്‍എ കുറ്റപ്പെടുത്തി. കള്ളന്റെ കയ്യില്‍ താക്കോല്‍ കിട്ടിയതു പോലെയാണ് ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തിക്കുന്നതെന്നദ്ദേഹം പറഞ്ഞു.ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്ക്ക് ഉത്തരവാദികള്‍ എത്ര ഉന്നതരായാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെ
ന്നും മന്ത്രി വാസവനും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉള്‍പ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു