നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. യുഡിഎഫിന് ഒരു ഭയവുമില്ല. മുഖ്യമന്ത്രി മണ്ഡലത്തില്‍ വരുന്നതിന് എന്തിന് ഭയപ്പെടണം? അദ്ദേഹം ഇതിനു മുമ്പും ഉപതിരഞ്ഞെടുപ്പ് മണ്ഡലങ്ങളില്‍ എത്തിയിട്ടുണ്ട്. അവിടെയൊക്കെ യുഡിഎഫാണ് വിജയിച്ചത്. പിണറായി വിജയനെതിരെ രാഷ്ട്രീയമുള്ളവരെ യുഡിഎഫ് ചേര്‍ത്തു നിര്‍ത്തും. 25000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ.പി അനില്‍കുമാര്‍ എംഎല്‍എയും വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥി ചിത്രങ്ങള്‍ തെളിഞ്ഞതോടെ നിലമ്പൂരിലെ രാഷ്ട്രീയ അങ്കം മുറുകുന്നു. പ്രചരണത്തില്‍ ഏറെ മുന്നില്‍ എത്തിയ യുഡിഎഫ് അടുത്തഘട്ട പ്രചരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. ഇടതു മുന്നണിയുടെ പ്രചരണ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി ഇന്ന് നിലമ്പൂരിൽ എത്തും. അനിശ്ചിതത്വങ്ങൾക്കൊടുവിൽ സ്ഥാനാർത്ഥികളുടെ പട്ടിക തയാറായി. യുഡിഎഫിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഇന്ന് പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ‘
ചെയ്യും.