ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Jaihind Webdesk
Thursday, April 4, 2024

 

തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കുടപ്പനക്കുന്നിലെ ജില്ലാ കളക്ടറേറ്റിൽ വരണാധികാരിയായ എഡിഎം, സി. പ്രേംജിയ്ക്ക് മുന്നിലാണ് പത്രിക നൽകിയത്.

യുഡിഎഫ് നേതാക്കൾക്കും പാർട്ടി പ്രവർത്തകർക്കും ഒപ്പം എത്തിയാണ് ആറ്റിങ്ങലിൽ വീണ്ടും ജനവിധി തേടുന്ന അടൂർ പ്രകാശ് എംപി നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. ജില്ലാ കളക്ടറേറ്റിലെത്തി മൂന്ന് സെറ്റ് പത്രികയാണ് അദ്ദേഹം നൽകിയത്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മത്സരിക്കുന്നതെന്നും ആറ്റിങ്ങൽ മണ്ഡലത്തിൽ യുഡിഎഫും ഇടതുമുന്നണിയും തമ്മിലാണ് മത്സരമെന്നും അടൂർ പ്രകാശ് പറഞ്ഞു. തുടർച്ചയായ രണ്ടാം തവണയാണ് മുൻ മന്ത്രി കൂടിയായ അടൂർ പ്രകാശ്
ആറ്റിങ്ങലിൽ ജനവിധി തേടുന്നത്.