UDF കണ്‍വീനര്‍ അടുര്‍ പ്രകാശ് എംപി പത്തനംതിട്ട റാന്നി നാറാണംമൂഴിയില്‍ അദ്ധ്യാപികയുടെ ഭര്‍ത്താവ് ഷിജോ ആത്മഹത്യ ചെയ്ത വീട് സന്ദര്‍ശിച്ചു. ഷിജോയുടെ ഭാര്യ ലേഖ. ഷിജോയുടെ പിതാവ് ത്യാഗരാജന്‍ എന്നിവരെ UDF കണ്‍വീനര്‍ ആശ്വസിപ്പിച്ചു. DCC പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പില്‍ . കെപി സിസി ജനറല്‍ സെക്രട്ടറി റിങ്കു ചെറിയാന്‍ DCC വൈസ് പ്രസിഡന്റ മാരായ റോബിന്‍ പീറ്റര്‍ . CK സാജു UDF ജില്ലാ കണ്‍വീനര്‍ എ.ഷംസുദീന്‍ തുടങ്ങിയവര്‍ അടൂര്‍ പ്രകാശിനൊപ്പം മുണ്ടായിരുന്നു.
മൂങ്ങാംപാറ വനത്തിലാണ് ഷിജോയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷിജോയുടെ ഭാര്യ ലേഖ രവീന്ദ്രന്‍ നാറാണംമൂഴിയിലെ എഡ്ഡഡ് സ്‌കൂള്‍ അദ്ധ്യാപികയാണ്. ലേഖയ്ക്ക് 14 വര്‍ഷമായി ശമ്പളം ലഭിച്ചിരുന്നില്ല. ഇതില്‍ മനംനൊന്താണ് ഷിജോ ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.
ലേഖയുടെ ശമ്പളവുമായി ബന്ധപ്പെട്ട് ഷിജോ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് മുന്‍കാല പ്രാബല്യത്തോടെ ശമ്പളക്കുടിശിക നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഡിഇഒ ഓഫീസില്‍ നിന്ന് ശമ്പളത്തിന്റെ രേഖകള്‍ ശരിയാകാത്തതിനെത്തുടര്‍ന്ന് ഷിജോ വകുപ്പ് മന്ത്രിയെ പലതവണ സമീപിച്ചു. തുടര്‍ന്ന് രേഖകള്‍ ശരിയാക്കി നല്‍കാന്‍ മന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതിന് തയ്യാറായില്ല. സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ഡിഇഒ ഓഫീസുമായി ബന്ധപ്പെട്ടിട്ടും തുടര്‍നടപടിയുണ്ടായില്ലെന്ന് കുടുംബം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡു ചെയ്തിട്ടുണ്ട്