ഫിലിം കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല. ഇതു സംബന്ധിച്ച നിയമപദേശം പോലീസിന് ലഭിച്ചു. സിനിമ നയ രൂപീകരണ യോഗത്തിലെ ഒരു നിര്‍ദ്ദേശമാണിതെന്നും അധിക്ഷേപം ഉണ്ടായിട്ടില്ലെന്നുമാണ് വിലയിരുത്തല്‍.
ഇതിനിടയില്‍ അടൂരിനെതിരെ വനിതാ കമ്മീഷന് വിവിധ സംഘടനകള്‍ പരാതി നല്‍കി . ഡബ്ല്യുസിസി, ദിശ, അന്വേഷി ഉള്‍പ്പെടെ വനിതാ സംഘടനകളാണ് പരാതി നല്‍കിയത്. അടൂരിനെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്നാണ് പരാതിയിലെ ആവശ്യം. സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് അടൂരിനെ മാറ്റിനിര്‍ത്താന്‍ നിര്‍ദേശം നല്‍കണമെന്നും അടൂരിന്റേത് സ്ത്രീ വിരുദ്ധ പരാമര്‍ശമാണെന്നും ഗായിക പുഷ്പവതിയെ അധിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നു.