സൗദിയിൽ ഓഗസ്റ്റ് 1 മുതൽ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശനം വാക്‌സിൻ എടുത്തവർക്ക് മാത്രം

Wednesday, July 21, 2021

ദമാം : ഓഗസ്റ്റ് ഒന്നു മുതൽ സൗദിയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശനത്തിന് വാക്‌സിനേഷൻ നിർബന്ധമാണെന്ന് നഗര ഗ്രാമ മന്ത്രാലയം മുന്നറിയിപ്പ് നൽകി. റസ്‌റ്ററന്‍റുകൾ, കോഫി ഷോപ്പുകൾ, ബാർബർ ഷോപ്പുകൾ, ഷോപ്പിംഗ് കോംപ്ലക്‌സുകൾ, റീട്ടെയിൽ ഹോൾസെയിൽ കടകൾ തുടങ്ങിയവയിൽ പ്രവേശിക്കാനും പൂർണ്ണമായി വാക്‌സിൻ എടുക്കൽ നിർബന്ധമാണെന്ന് മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യം മുൻനിർത്തിയാണ്  തീരുമാനം.