NAVEEN BABU| എ ഡി എം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക് അനുകൂലം.

Jaihind News Bureau
Friday, July 18, 2025

എ ഡി എം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ മൊഴികളിലേറെയും പി.പി ദിവ്യക്ക് അനുകൂലം. കുറ്റപത്രം നിറയെ പഴുതുകള്‍. ആത്മഹത്യക്ക് മുന്‍പ് നവീന്‍ ബാബു ദിവ്യയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് സാക്ഷ്യമൊഴി. ഇടനിലക്കാരനാക്കാന്‍ നവീന്‍ ബാബു ശ്രമിച്ചെന്ന് ദിവ്യയുടെ ബന്ധു മൊഴി നല്‍കി. അഴീക്കോട് സ്വദേശി പ്രശാന്ത് ടി വി യുടെ മൊഴിപ്പകര്‍പ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

ഇരുവരും തമ്മിലുള്ള ബന്ധം എ ഡി എമ്മിന് അറിയാമായിരുന്നെന്ന് പ്രശാന്ത ് പറയുന്നു. യാത്രയയപ്പിന് ശേഷം എ ഡി എമ്മും താനും ക്വാര്‍ട്ടേഴ്‌സിന് സമീപത്ത് വെച്ച് കണ്ടെന്നും പ്രശാന്ത് പറഞ്ഞു. ദിവ്യയോട് താന്‍ മുഖാന്തരം സംസാരിക്കാമെന്ന ഉദ്ദേശത്തോടെ വിളിച്ചു വരുത്തിയതായാണ്് മൊഴി. കലക്ടറുടെ മൊഴിയും നവീന്‍ ബാബുവിന് എതിരാണ്. പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് മൊഴി നല്‍കീരിക്കുന്നത് . ബിനാമി ഇടപാട്, വ്യാജ പരാതി തുടങ്ങിയവയെ കുറിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശം ഇല്ല.