എഡിജിപി അജിത്കുമാറിനെ ചുമതലയില്‍നിന്ന് മാറ്റണം; ചില കേസുകൾ അട്ടിമറിച്ചു; നീക്കങ്ങൾ ഇന്‍റലിജൻസ് നിരീക്ഷിക്കണം, പി.വി. അൻവർ

 

മലപ്പുറം: എഡിജിപി എം.ആർ. അജിത് കുമാറിനെ ചുമതലയിൽനിന്ന് മാറ്റിനിർത്തണമെന്ന് പി.വി. അൻവർ എംഎൽഎ. അജിത് കുമാർ ചുമതലയിൽനിന്ന് തെറിക്കുന്നതോടെ ഇനിയും ഒരുപാട് ഉദ്യോഗസ്ഥരും ജനങ്ങളും തെളിവുകളുമായി രംഗത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അൻവർ മലപ്പുറത്ത് പറഞ്ഞു. അജിത്കുമാറിന്‍റെ ഇനിയുള്ള നീക്കങ്ങൾ ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ നിരീക്ഷിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. കേരളം സത്യം അറിയാൻ കാതോർത്തിരുന്ന ചില കേസുകൾ അജിത് കുമാറിന്‍റെ നേതൃത്വത്തിൽ അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്നും അൻവർ പറഞ്ഞു.

Comments (0)
Add Comment