ADGP അജിത് കുമാറും പി ശശിയും ക്‌ളീന്‍.. !! റിപ്പോര്‍ട്ടു റെഡി

Jaihind News Bureau
Tuesday, March 25, 2025

എഡിജിപി എംആര്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.ഇതിനിടയില്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി കൊണ്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് കഴിഞ്ഞ ദിവസം അന്തിമ റിപ്പോര്‍ട്ട് നല്‍കി. വീട് നിര്‍മ്മാണം, ഫ്‌ലാറ്റ് വാങ്ങല്‍, സ്വര്‍ണകടത്ത് എന്നിവയില്‍ അജിത് കുമാര്‍ അഴിമതി നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാര്യം സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ അറിയിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

കഴിഞ്ഞപ്രാവശ്യം കേസ് പരിഗണിക്കുമ്പോള്‍ അന്വേഷണം തുടരുന്നു എന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്.പി വി അന്‍വറിന്റെ ആരോപണങ്ങളെ തുടര്‍ന്നു നെയ്യാറ്റിന്‍കര സ്വദേശിയാണ് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിച്ചത്.ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അജിത്ത്കുമാറിനു സ്ഥാനകയറ്റത്തിനുള്ള തടസങ്ങള്‍ മാറിക്കിട്ടും.ഇതിന് കളമൊരുക്കിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.