ഇന്ത്യക്കെതിരെ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ഇന്ത്യയ്‌ക്കെതിരെ ട്രംപ് നിലപാടെടുത്തത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ അധിക താരിഫുകള്‍ ചുമത്തുമെന്നാണ് ഇന്ത്യക്ക് ട്രംപിന്റെ മുന്നറിയിപ്പ. ഇന്ത്യ ഒരു നല്ല വ്യാപാര പങ്കാളി അല്ലെന്നാണ് ട്രംപിന്റെ വാദം.
നേരത്തെ പ്രഖ്യാപിച്ച 25 ശതമാനം തീരുവയ്ക്ക് പുറമെ അധിക തീരുവ ചുമത്തുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതാണ് ഇന്ത്യയ്‌ക്കെതിരെ ട്രംപ് തീരുവ ചുമത്താന്‍ കാരണം. 24 മണിക്കൂറിനുള്ളിലാണ് വീണ്ടും മു്ന്നറിയിപ്പുമായി എത്തിയത്. തിങ്കളാഴ്ച ട്രൂ്ത്ത് സോഷ്യല്‍ വഴിയാണ് അധിക തീരുവ ചുമത്തുമെന്ന് ട്രംപ് അറിയിച്ചത്.