അദാനി വന്നത് ആരെ കാണാന്‍ ? കരാർ ഉറപ്പിച്ചതിന് പിന്നിലെന്ത് ? മുഖ്യമന്ത്രി മറുപടി പറയണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Friday, April 2, 2021

കണ്ണൂർ : വൈദ്യുതി കരാർ അദാനിയുമായി ഉറപ്പിക്കാൻ കാരണമെന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അദാനിയുടെ കുടുംബം കണ്ണൂരില്‍ വന്നത് ആരെ കാണാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കണം. അദാനിയുമായുള്ള കരാറിലെ വ്യവസ്ഥകള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിൽ വൈദ്യുതി കൂടിയ നിരക്കിൽ വാങ്ങുവാനാണ് നീക്കം നടക്കുന്നത്. എന്‍റെയോ നിങ്ങളുടെയോ ക്യാപ്റ്റനല്ല പിണറായി. ഈ നാട്ടിലെ ബീഡിത്തൊഴിലാളികളുടെയോ നെയ്ത്തു തൊഴിലാളികളുടെയോ അധ്വാനിക്കുന്ന ജനവിഭാഗത്തിന്‍റെയോ ക്യാപ്റ്റനല്ല പിണറായി. അദാനി അടക്കമുള്ള സഹസ്രകോടീശ്വരൻമാരുടെ ക്യാപ്റ്റനാണ് മുഖ്യമന്ത്രി. മുങ്ങാൻ പോകുന്ന കപ്പലിന്‍റെ ക്യാപ്റ്റനാണ് പിണറായിയെന്നും ബോംബിന്‍റെ കാര്യം പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ തലശേരി വടക്കുമ്പാട് പറഞ്ഞു.