‘കേരള മോഡൽ’; പരിഹസിച്ച് നടി കംഗണ റണാവത്

Jaihind Webdesk
Tuesday, June 29, 2021

കേരളം ഐ.എസ് തീവ്രവാദികളുടെ റിക്രൂട്ടിംഗ് താവളമാണെന്ന സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയുടെപ്രസ്താവനയ്ക്ക് പിന്നാലെ പരിഹാസവുമായി നടി കംഗണ റണാവത്. കേരള മോഡല്‍ എന്ന തലക്കെട്ടോടെ ബെഹ്റയുടെ വാക്കുകള്‍ പങ്കുവെച്ചായിരുന്നു നടിയുടെ പരിഹാസം.

ലോക്നാഥ് ബെഹറയുടെ വാക്കുകള്‍:

‘തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പര്‍ സെല്ലുകൾ ഇല്ലെന്ന് പറയാനാകില്ല. കേരളത്തിൽ വിദ്യാഭ്യാസമുള്ളവർ കൂടുതലാണ്. ഡോക്ടർമാർ, എൻജിനിയർമാർ തുടങ്ങിയവരെ ഏതുരീതിയിൽ തീവ്ര ആശയങ്ങളിൽ ആകൃഷ്ടരാക്കി കൊണ്ടുപോകാം എന്നുള്ളതാണ് ലക്ഷ്യം. ഇത്തരത്തിലുള്ളവരെ നിർവീര്യമാക്കാൻ സംസ്ഥാന പോലീസിന് കഴിവുണ്ട്’

ഇതിന് പിന്നാലെയാണ് കേരള മോഡല്‍ എന്ന് പരിഹസിച്ച് കംഗണ  രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.