‘ജയരാജന്‍ അതിജീവിതയെ അപമാനിക്കുന്നു; കേസന്വേഷണം ദുർബലപ്പെടുത്താന്‍ ഇടപെടല്‍ നടന്നു; മുഖ്യമന്ത്രി മറുപടി പറയണം’: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, May 24, 2022

 

കൊച്ചി: സിപിഎമ്മും സർക്കാരും ഇരയോടൊപ്പം എന്ന് പറയുകയും വേട്ടക്കാരനോടൊപ്പം സഞ്ചരിക്കുകയും ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇ.പി ജയരാജൻ അതിജീവിതയെ അപമാനിക്കുന്നു. അതിജീവിതയെ കൊണ്ട് ആരോ കേസ് കൊടുപ്പിക്കുന്നു എന്നാണ് ഇ.പി ജയരാജൻ പറയുന്നത്. കേസ് അഭ്യന്തര വകുപ്പ് അന്വേഷിക്കട്ടെ. കേസന്വേഷണം ദുർബലപ്പെടുത്താൻ ഇടപെടൽ നടന്നിട്ടുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

അതിജീവിതയ്ക്ക് വേണ്ടി പോരാട്ടം നടത്തിയ മുൻനിര പോരാളി പി.ടി തോമസ് ആണ്. കേരള മനസാക്ഷി അതിജീവിതയ്ക്കൊപ്പമാണ്. ഗൗരവമായ ആരോപണമാണ് അതിജീവിത ഉന്നയിക്കുന്നത്, മുഖ്യമന്ത്രി മറുപടി പറയണം.  പരാതി ഹൈക്കോടതി പരിശോധിക്കട്ടെ. അതിജീവിത കേസ് രാഷ്ട്രീയവത്കരിക്കാൻ യുഡിഎഫ് ആഗ്രഹിക്കുന്നില്ല. ഇ.പി ജയരാജന് എന്തിനാണ് പരിഭ്രാന്തിയെന്നും അദ്ദേഹം ചോദിച്ചു.