
ഒരു സ്ത്രീയും നേരിടാന്‍ പാടില്ലാത്ത ദുരന്തമാണ് അതിജീവിത നേരിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രതികള്‍ ശിക്ഷിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും ഇനി ഇത്തരത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിധി സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. അന്ന് തൃക്കാക്കര എംഎല്‍എയായിരുന്ന പി.ടി തോമസിന്റെ അതിശക്തമായ ഇടപെടലാണ് കേസിന് ഇങ്ങനെയൊരു പരിസമാപ്തി വന്നത്. അദ്ദേഹത്തെ ഈ നിമിഷം പ്രത്യേകമായി ഓര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ സ്ത്രീ സുരക്ഷ കേരളത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. എന്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ ശിക്ഷിച്ചതെന്നും എന്ത് തെളിവിന്റെ അഭാവത്തിലാണ് പ്രതികളെ വെറുതെ വിട്ടതെന്നും കോടതിയാണ് പറയേണ്ടത്. അതിന് മതിയായ തെളിവുകള്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.