നടിയെ ആക്രമിച്ച കേസ് : സാക്ഷി വിസ്താരത്തിനായി കാവ്യ മാധവൻ ഹാജരായി

Jaihind Webdesk
Tuesday, August 10, 2021

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി ചലച്ചിത്രതാരം കാവ്യ മാധവൻ  കോടതിയിൽ ഹാജരായി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് കാവ്യ ഹാജരായത്. 350 ഓളം സാക്ഷികളുള്ള കേസിൽ ഇതുവരെ 176 പേരെ വിസ്തരിച്ചിട്ടുണ്ട്. ആറുമാസത്തിനകം കേസിൽ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി വിചാരണ കോടതിക്ക് നിർദ്ദേശം നൽകിയിരുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതിയോട് ആറ് മാസം കൂടി സമയം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടി ആക്രമണത്തിനിരയായത്.