നടൻ ഉല്ലാസ് പന്തളത്തിൻ്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി

Jaihind Webdesk
Tuesday, December 20, 2022

പത്തനംതിട്ട: നടൻ ഉല്ലാസ് പന്തളത്തിൻ്റെ ഭാര്യ ആശ (38) യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഭാര്യയെ കാണാനില്ല എന്ന് കാണിച്ച്  ഉല്ലാസ്, പന്തളം പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് പൊലീസ് ഉല്ലാസ് പന്തളത്തിൻ്റെ, പൂഴിക്കാട്ടെ വീട്ടിൽ എത്തി പരിശോധന നടത്തിയപ്പോഴാണ്, വീടിൻ്റെ മുകളിലത്തെ നിലയിൽ ആശയെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉല്ലാസ് വീട്ടിൽ ഉള്ളപ്പോൾ തന്നെയാണ് മരണം നടന്നതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം ആശയും മക്കളും വീടിൻ്റെ മുകൾ നിലയിലാണ് ഉറങ്ങിയത്. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അധികൃതർ അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530)