നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍; മാര്‍ച്ച് 31ന് ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു

Jaihind Webdesk
Wednesday, April 6, 2022

 

കൊച്ചി: ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ശ്രീനിവാസന്‍.

കഴിഞ്ഞ മാര്‍ച്ച് 30 നാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചത്. ധമനികളില്‍ ബ്ലോക്ക് കണ്ടെത്തിയതിനാല്‍ 31 ന് അദ്ദേഹത്തെ ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രയയ്ക്ക് ശേഷം അണുബാധ ഉണ്ടായതിനാല്‍  ഒരാഴ്ചയായി വെന്‍റിലേറ്റര്‍ സഹായം നല്‍കിയിരിക്കുകയാണ്. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും  മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.