സംവിധായകനും നടനുമായ ജൂഡ് ആന്‍റണിക്ക് പരിക്ക്

Jaihind News Bureau
Tuesday, January 7, 2020

സംവിധായകനും നടനുമായ ജൂഡ് ആന്‍റണിക്ക് പരിക്ക്. ആലപ്പുഴയിൽ ചിത്രീകരണം പുരോഗമിക്കുന്ന വരയൻ എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് പരിക്കേറ്റത്. ബോട്ടിൽ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ജൂഡിന് പരിക്ക് പറ്റിയത്.

സിജു വില്‍സണ്‍, ലിയോണ ലിഷോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വരയന്‍. സത്യം സിനിമാസിന്‍റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ.ജി യാണ് ചിത്രം നിര്‍മ്മിക്കുന്നത്.