നടൻ ബാബു രാജ് വഞ്ചനക്കേസിൽ അറസ്റ്റിൽ

Jaihind Webdesk
Saturday, February 4, 2023

ഇടുക്കി: നടൻ ബാബു രാജ് വഞ്ചനക്കേസിൽ അറസ്റ്റിൽ. റവന്യൂ വകുപ്പ് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയ ബാബു രാജിന്‍റെ മൂന്നാറിന് സമീപം കല്ലാർ കമ്പി ലൈനിലെ വൈറ്റ് മിസ്റ്റി മൗണ്ടൻ ക്ലബ് എന്ന റിസോർട്ട് പാട്ടത്തിന് നൽകിയതുമായി ബന്ധപ്പെട്ട പരാതിയിലാണ് അറസ്റ്റ്. റവന്യു നടപടി മറച്ച് വച്ച് ബാബു രാജ് റിസോർട്ട് കോതമം​ഗലം സ്വദേശി അരുൺകുമാറിന് പാട്ടത്തിന് നൽകുകയെന്നാണ് പാരാതി. കരാറിൽ നിന്നും പിൻമാറിയ അരുൺ കുമാറിന് പാട്ടത്തുകയായ 40 ലക്ഷം രൂപ മടക്കി നൽകിയില്ല. ഇതിനെതിരെ അരുൺ നൽകിയ പരാതിയിൽ മജിസ്ട്രേറ്റ് കോടതിയുടെ നിർ​ദ്ദേശ പ്രകാരമാണ് അടിമാലി പോലീസ് കേസെടുത്തത്. ഈ കേസിൽ ജനുവരി 19 ന് ഹൈക്കോടതി ഉപാധികളോടെ ബാബു രാജിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ മാസം 23 ന് അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജറാകാനാണ് കോടതി നിർദ്ദേശിച്ചിരുന്നത്. എന്നാൽ 28 നാണ് ബാബു രാജ് പോലീസ് സ്റ്റേഷനിൽ ഹാജറായത്. അന്ന് ബാബു രാജിനെ ചോദ്യം ചെയ്ത ശേഷം ഇന്ന് ഹാജറാകാൻ നോട്ടീസ് നൽകി വിട്ട് അയക്കുകയായിരുന്നു. ഇന്ന് വീണ്ടും ഹാജറായപ്പോൾ ബാബു രാജിന്‍റെ  അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അടിമാലി മജിസ്ട്രേറ്റിന് മുന്നിൽ ഹാജറാക്കിയ ബാബു രാജിനെ 50000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിൽ വിട്ട് അയച്ചു