രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം വൈകിപ്പിക്കുന്ന നടപടി; ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Sunday, August 6, 2023

 

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കുന്നതിലെ നടപടി വൈകിപ്പിക്കുന്നത് വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. സ്പീക്കറുടെ തീരുമാനം കാക്കുന്നു. നാളെ എന്തു നടപടിയുണ്ടാകുമെന്ന് നോക്കാമെന്നും കെ.സി വേണുഗോപാൽ എംപി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.