പത്തനംതിട്ട സിപിഎമ്മില്‍ നടപടി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ഫേസ്ബുക്ക്് പോസ്റ്റില്‍ ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി. CWC മുന്‍ ചെയര്‍മാന്‍ അഡ്വ.എന്‍.രാജീവിനെ ലോക്കല്‍ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പി.ജെ ജോണ്‍സനെ സസ്‌പെന്‍ഡ് ചെയ്തും പത്തനംതിട്ട സിപിഎമ്മില്‍ നടപടിയുണ്ടായി. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് വീട്ടമ്മ മരിച്ചതിനു പിന്നാലെയാണ് ഇവര്‍ പരസ്യവിമര്‍ശനം നടത്തിയത്. ഇതിന്റെ പേരിലാണ് നടപടി.
നടപടി വൈകുന്നതിന്റെ പേരില്‍ നേതാക്കള്‍ക്കിടയില്‍ പോര് കനക്കുന്നുണ്ടായിരുന്നു. മന്ത്രിയ്ക്ക് നേരെ സ്വന്തം പാര്‍്ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനം ഉണ്ടായതിനാണ് ഇത്തരം ഓരു നടപടിയുണ്ടായിരിക്കുന്നത്. വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്തുകയെന്ന് വിചിത്ര നയമാണ് സിപിഎം ഇവിടെയും സ്വീകരിച്ചിരിക്കുന്നത്.